തിരുവനന്തപുരം: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന പ്രശസ്ത സിനിമാ സംവിധായകന്‍ സംഗീത് ശിവന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 24-12-2020 വ്യാഴാഴ്ചയാണ് അദ്ദേഹത്തെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
യോദ്ധയിലൂടെ എ.ആര്‍ റഹ്മാനെ മലയാളത്തിലെത്തിച്ചത് സംഗീത് ശിവനാണ്.
2013ല്‍ പ്രദര്‍ശനത്തിനെത്തിയ ഹിന്ദി ചിത്രം യംല പഗ്‍ല ദീവാന 2 ആണ് സംഗീത് ശിവന്‍റെ സംവിധാനത്തില്‍ ഏറ്റവുമൊടുവില്‍ എത്തിയ ചിത്രം.

