കോഴിക്കോട്: കോഴിക്കോട് ദേശീയപാതയില്‍ കൊടുവളളിക്കടുത്ത് മദ്രസ ബസാറില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒരാള്‍കൂടി മരിച്ചു.ഇതോടെ അപകടത്തില്‍ മരണം രണ്ടായി. കുന്നമംഗലം പടനിലം പാറേമടക്കുമ്മല്‍ ശശി (45)ആണ് മരിച്ചത്. വളളിയാട്ടുമ്മല്‍ സന്തോഷ് (44) സംഭവസ്ഥലത്തുവച്ചുതന്നെ മരണമടഞ്ഞിരുന്നു. ഇവരുടെ കൂടെയുണ്ടായിരുന്ന വളളാട്ടുമ്മല്‍ ശശി (40) ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലാണ്.
25.12.2020 വെള്ളിയാഴ്ച രാവിലെ 10.40 ഓടെയായിരുന്നു അപകടം. ചരക്കുമായി കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും എതിരെ വന്ന ബൈക്കും തമ്മില്‍ കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്.

