ന്യൂഡൽഹി: ഇന്ത്യയിൽ വായു മലിനീകരണത്തിന്റെ തോത് എത്ര ഭയാനകമാണ് എന്ന് വ്യക്തമാക്കുന്ന ഒരു റിപ്പോര്‍ട്ട് വിവിധ ഏജൻസികൾ സംയുക്തമായി നടത്തിയ പഠനത്തിലൂടെ പുറത്തു വന്നിരിക്കുകയാണ്. 2019 ൽ മാത്രം വായു മലിനീകരണം 1.7 ദശലക്ഷം ഇന്ത്യക്കാരെ കൊന്നു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇത് 2019 ലെ മൊത്തം മരണത്തിന്റെ 18% വരും. ഇതിന്റെ ഫലമായി 2.6 ലക്ഷം കോടി രൂപയുടെ സാമ്പത്തിക നഷ്ടമാണ് രാജ്യത്തിനുണ്ടായത്. ജിഡിപിയുടെ 1.4% ആണ് ഇത്. ഡൽഹി തന്നെയാണ് വായു മലിനീകരണത്തിന്റെ ലോക തലസ്ഥാനമായി നിലകൊള്ളുന്നത് എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2019 ൽ ഇന്ത്യയിൽ വായു മലിനീകരണത്താൽ കൊല്ലപ്പെട്ടത് 17 ലക്ഷം മനുഷ്യർ
