കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച്‌ അഞ്ച്‌ മരണം: കത്തുന്ന കാറിലേക്ക്‌ അടുക്കാന്‍ കഴിയാതെ രക്ഷാപ്രവര്‍ത്തകര്‍

ആഗ്ര: ആഗ്രയിലെ ഖണ്ഡോലി ടോള്‍ പ്ലാസക്കുസമീപം കാര്‍, കണ്ടെയ്‌നര്‍ ട്രക്കുമായി കൂട്ടിയിടിച്ച്‌ 5 പേര്‍ മരിച്ചു. . ലഖ്‌നൗവില്‍ നിന്ന്‌ ദില്ലിയിലേക്ക്‌ പോയ കാറാണ്‌ അപകടത്തില്‍ പെട്ടത്‌. യമുന എക്‌സ്‌പ്രസ്‌ ഹൈവേയില്‍ ഇന്ന്‌(24.12.2020) പുലര്‍ച്ചെയാണ്‌ അപകടം. കൂട്ടിയിടിയുടെ ആഘാതത്തില്‍ കാറിന്‌ തീപിടിക്കുകയും മുതിര്‍ന്ന പത്ര പ്രര്‍ത്തകന്‍ മുര്‍ലി മനോഹര്‍ സരോജ്‌ ഉള്‍പ്പടെ അഞ്ചുപേര്‍ മരിക്കുകയുമായിരുന്നു.

പുലര്‍ച്ചെ 4.15 ഓടെ കണ്ടെയിനര്‍ ട്രക്ക്‌ എക്‌സ്‌പ്രസ്‌ ഹൈവേയില്‍ യു-ടേണ്‍ എടുക്കാന്‍ തുടങ്ങിയപ്പോഴാണ്‌ അപകടമുണ്ടായതെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു. സരോജ്‌ ചികിത്സക്കായി ദില്ലിയിലേക്ക് പോവുകയായിരുന്നു. കൂടെ സരോജിന്റെ ഭാര്യ,അമ്മായിയമ്മ, സഹോദരി, സുഹൃത്ത്‌ സന്ദീപ്‌ എന്നിവരാണ്‌ ഉണ്ടായിരുന്നത് ‌.

കൂട്ടിയിടിയില്‍ ട്രക്കിന്റെ ഡീസല്‍ടാങ്ക്‌ പൊട്ടി കാറിന്റെ ബോണറ്റിലേക്ക്‌ തെറിച്ചുവീണു. കണ്ടെയിനര്‍ ട്രക്കില്‍ ഇ-വേബില്‍ കണ്ടെത്തയിതായി എക്‌സ്‌പ്രസ്‌ വേ ടോള്‍ ഇന്‍ചാര്‍ജ്‌ മേജര്‍ മനീഷ്‌ കുമാര്‍ പറഞ്ഞു. ജയ്‌പ്പൂരില്‍ നിന്ന്‌ പശ്ചിമ ബംഗാളിലേക്ക്‌ ആമസോണ്‍ സാധനങ്ങള്‍ ട്രക്ക്‌ കയറ്റിയിട്ടുണ്ടെന്ന്‌ വ്യക്തമാക്കി .അപകടത്തെ തുടര്‍ന്ന്‌ കണ്ടെയിനര്‍ ഡ്രൈവര്‍ ഓടി രക്ഷപെട്ടു. കാറിലെ യാത്രക്കാര്‍ സഹായത്തിനായി അലറിക്കൊണ്ടിരുന്നു. എന്നാല്‍ തീ വളരെ രൂക്ഷമായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക്‌ കാറില്‍ തൊടാന്‍ കഴിഞ്ഞില്ല. പരിക്കേറ്റ യാത്രക്കാര്‍ കത്തുന്നത്‌ നിസ്സഹായതയോടെ നോക്കിനില്‍ക്കാന്‍ മാത്രമേ അവര്‍ക്ക്‌ കഴിഞ്ഞുളളു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →