കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കല്ലൂരാവിയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭാ പരിധിയിൽ വ്യാഴാഴ്ച(24/12/2020) എൽഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. കല്ലൂരാവി സ്വദേശി ഔഫ് അബ്ദുൾ റഹ്മാൻ ആണ് കൊല്ലപ്പെട്ടത്.
തെരഞ്ഞെടുപ്പിനെ തുടർന്ന് സംഘർഷം നിലനിന്നിരുന്ന കല്ലൂരാവിയിൽ ബുധനാഴ്ച(23/12/2020) രാത്രി പത്തു മണിയോടെയാണ് കൊലപാതകം നടന്നത്. നെഞ്ചിൽ ആഴത്തിൽ മുറിവേറ്റ അബ്ദുൾ റഹ്മാനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മരണം സംഭവിച്ചു.