കാസര്‍കോട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു; പിന്നില്‍ ലീഗെന്ന് സി.പി.ഐ.എം

കാസര്‍കോട്: കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു. ഡി.വൈ.എഫ്.ഐ കല്ലുരാവി യൂണിറ്റ് അംഗം അബ്ദുള്‍ റഹ്മാന്‍ എന്ന അയൂഫ് ആണ് കൊല്ലപ്പെട്ടത്.കല്ലുരാവി മുണ്ടത്തോട്ട് ബുധനാഴ്ച (23/12/2020) രാത്രി 10.30 മണിയോടെയാണ് സംഭവം.

ആക്രമണത്തിന് പിന്നില്‍ മുസ്‌ലിം ലീഗാണെന്ന് സി.പി.ഐ.എം ആരോപിച്ചു. പ്രദേശത്ത് സി.പി.ഐ.എം-ലീഗ് സംഘര്‍ഷം നിലനിന്നിരുന്നു. കല്ലൂരാവിയിൽ ഒരു കുടുംബത്തെ വീടുകയറി ലീഗ് പ്രവർത്തകർ മർദിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. കാന്തപുരം എ പി വിഭാഗത്തിന്റെ സജീവ പ്രവർത്തകൻ കൂടിയാണ് കൊല്ലപ്പെട്ട അയൂഫ്.

സംഭവത്തില്‍ മുസ്‌ലീം ലീഗ് വാര്‍ഡ് സെക്രട്ടറിക്കും പരിക്കേറ്റിട്ടുണ്ട്. മുണ്ടത്തോട്ടെ വാര്‍ഡ് ലീഗ് സെക്രട്ടറി ഇര്‍ഷാദിനെ (32) ഗുരുതമായ പരിക്കുകളോടെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. എം.പി. വിനോദ്, എസ്.ഐ. വിനോദ് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Share
അഭിപ്രായം എഴുതാം