ന്യൂഡൽഹി: ഏറോ ഇന്ത്യ-21ന്റെ ഒരുക്കങ്ങൾ രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് ഇന്ന് വിലയിരുത്തി. വ്യവസായ കേന്ദ്രീകൃത പ്രദർശനം ആയി പരിപാടി സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും, പ്രദർശനങ്ങൾ സംബന്ധിച്ച അന്താരാഷ്ട്ര മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാകും പരിപാടി സംഘടിപ്പിക്കുക എന്നും പ്രതിരോധ വകുപ്പ് രാജ്യരക്ഷാ മന്ത്രിയെ ധരിപ്പിച്ചു. ഇത്തവണ വെർച്വൽ സാങ്കേതികവിദ്യയിലൂടെ ആകും പൊതുജനങ്ങൾക്ക് പരിപാടി വീക്ഷിക്കാൻ അവസരം ഒരുങ്ങുക.
പ്രദർശനത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. അഞ്ഞൂറിലേറെ പേർ പ്രദർശനത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രതിരോധ ഉൽപ്പന്ന നിർമ്മാണ മേഖലയിലെ ഇന്ത്യയുടെ കഴിവുകൾ ലോകത്തിന് മുൻപിൽ അവതരിപ്പിക്കുന്നതിനൊപ്പം കൂടുതൽ നിക്ഷേപങ്ങൾ രാജ്യത്തേക്ക് ആകർഷിക്കുന്നതും ലക്ഷ്യമിട്ടാണ് എയറോ ഇന്ത്യ-21 പരിപാടി സംഘടിപ്പിക്കുന്നത്.
പ്രദർശനത്തിന്റെ വിജയത്തിന് ആവശ്യമായ പ്രവർത്തനങ്ങൾക്ക് വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ ചുക്കാൻ പിടിക്കണം എന്നും വിദേശരാജ്യങ്ങളിലെ ഉന്നത രാഷ്ട്രീയ നേതൃത്വങ്ങൾ, വ്യവസായ പ്രമുഖർ എന്നിവരെ ഏയ്റോ ഇന്ത്യ-21 ൽ പങ്കാളികളാകണമെന്നും അതുവഴി ഇന്ത്യയ്ക്ക് മുൻപിലെ വ്യാപാര സാധ്യതകൾ വർധിപ്പിക്കണമെന്നും രാജ്യരക്ഷാ മന്ത്രി ആവശ്യപ്പെട്ടു.
ബന്ധപ്പെട്ട രേഖ: https://www.pib.gov.in/PressReleasePage.aspx?PRID=1683059