തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ കേളളനോട്ടടിച്ച് വിതരണം ചെയ്യുന്ന സംഘം പിടിയിലായി. കാട്ടായിക്കോണത്തെ വീട്ടില്‍ നിന്ന് കളളനോട്ടടിക്കുന്ന യന്ത്രവും അഞ്ച് ലക്ഷം രൂപയുടെ കളളനോട്ടും കണ്ടെത്തി. മംഗലാപുരം തോന്നക്കല്‍ സ്വദേശി ആഷിക്കാണ് പിടിയിലായ പ്രധാന പ്രതി. 200,500,2000 രൂപയുടെ കളളനോട്ടുകളാണ് ഇയാളില്‍ നിന്നും പോലീസ് കണ്ടെത്തിയത്..
പോത്തന്‍കോട് കാട്ടായിക്കോണത്തെ വാടകവീട്ടിലാണ് ഇയാള്‍ വാടകയക്ക് താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. വര്‍ക്കലയില്‍ വെച്ച് കളളനോട്ട് മാറാന്‍ ശ്രമിച്ച രണ്ടുപേരില്‍ നിന്നാണ് കളളനോട്ടടി സംഭത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. കൂടുതല്‍പേര്‍ സംഘത്തിലുണ്ടെന്നും ഇവരെ ഉടനെ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

