റബ്ബര്‍കൃഷിയില്‍ അഞ്ചു ദിവസത്തെ പരിശീലനം

റബ്ബര്‍കൃഷിയില്‍ റബ്ബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു. നൂതനനടീല്‍വസ്തുക്കള്‍, നടീല്‍രീതികള്‍, വളപ്രയോഗശുപാര്‍ശകള്‍, കീടങ്ങളില്‍നിന്നും രോഗങ്ങളില്‍നിന്നുമുള്ള പരിരക്ഷ, വിളവെടുപ്പ്, റബ്ബര്‍പാല്‍സംസ്‌കരണം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള അഞ്ചു ദിവസത്തെ പരിശീലനം  ജനുവരി 04 മുതല്‍ 08 വരെ കോട്ടയത്തുള്ള  റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍വെച്ചു നടക്കും. ഫീസ് 3750 രൂപ (18 ശതമാനം ജി.എസ്.ടി. യും ഒരു ശതമാനം ഫ്‌ളഡ് സെസ്സും പുറമെ). റബ്ബറുത്പാദകസംഘങ്ങളില്‍ അംഗങ്ങളായിട്ടുള്ളവര്‍ അംഗത്വസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഫീസില്‍ 25 ശതമാനം ഇളവ് ലഭിക്കും. താമസസൗകര്യം ആവശ്യമുള്ളവര്‍ ദിനംപ്രതി 300 രൂപ അധികം നല്‍കണം. പരിശീലനമാധ്യമം ഇംഗ്ലീഷ് ആയിരിക്കും. കോവിഡ്-19 മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിട്ടായിരിക്കും പരിശീലനം നടത്തുക.  

ഡയറക്ടര്‍ (ട്രെയിനിങ്), റബ്ബര്‍ബോര്‍ഡ് എന്ന പേരില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ (ഐ.എഫ്.എസ്.സി. കോഡ് – CBIN 0284150) യുടെ കോട്ടയത്തുള്ള റബ്ബര്‍ബോര്‍ഡ് ബ്രാഞ്ചിലെ 1450300184 എന്ന  അക്കൗണ്ടണ്‍് നമ്പറിലേക്ക് ഫീസ് നേരിട്ട് അടയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04812353127 എന്ന ഫോണ്‍ നമ്പറിലോ 7994650941 എന്ന വാട്‌സ്ആപ്പ് നമ്പറിലോ ബന്ധപ്പെടേണ്ടതാണ്. ഇ-മെയില്‍: training@rubberboard.org.in

ബന്ധപ്പെട്ട രേഖ: https://www.pib.gov.in/PressReleasePage.aspx?PRID=1682697

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →