കൊച്ചി: സ്വര്‍ണ്ണ കടത്തുകേസില്‍ സ്വപ്‌നയും സരിത്തും നല്‍കിയ രഹസ്യ മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് കസറ്റംസ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ നിയമപരമായ പിഴവ് മൂലം എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പകര്‍പ്പ് നിരസിച്ചിരുന്നു. ആസാഹചര്യത്തിലാണ് പിഴവുകള്‍ പരിഹരിച്ച് വീണ്ടും മൊഴിപകര്‍പ്പിനായി അപേക്ഷ നല്‍കിയത്.
അന്വേഷണ ഉദ്യോഗസ്ഥന് മാത്രമാണ് രഹസ്യ മൊഴിയുടെ പകര്‍പ്പിന് അവകാശമുളളത്. ഇങ്ങനെ അപേക്ഷ നല്‍കുന്നതിന് പകരം പ്രോസിക്യൂഷന് വേണ്ടിയാണ് അപേക്ഷ നല്‍കിയിരുന്നത്. ഈ നിയമപരമായ പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് സാമ്പത്തിക കുറ്റ വിചാരണയുടെ ചുമതലയുളള കോടതി കസ്റ്റംസിന്റെ അപേക്ഷ തളളിയത്. സ്വര്‍ണ്ണ കടത്തുകേസില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നും തങ്ങളുടെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നും സ്വപ്‌നയും സരിത്തും നല്‍കിയ അപേക്ഷ കണക്കിലെടുത്താണ് ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്.
സ്വര്‍ണ്ണ കടത്തുകേസിലും ഡോളര്‍ കടത്തുകേസിലും നിര്‍ണ്ണായക വഴിത്തിരിവുണ്ടാക്കുമെന്ന് കസ്റ്റംസ് കരുതുന്ന ഈ മൊഴികള്‍ തുടര്‍ന്നുളള അന്വേഷണത്തിന് അനിവാര്യമാണെന്ന ചൂണ്ടിക്കാട്ടിയാണ് കസ്റ്റംസ് അപേക്ഷ നല്‍കിയത്.



