യുവതിയെ സ്വകാര്യ ലാബിനുളളില്‍ പൂട്ടിയിട്ട് ബലാല്‍സംഗം ചെയ്തതായി പരാതി. യുവാവ് അറസ്റ്റില്‍

അങ്കമാലി: അങ്കമാലിയില്‍ പെണ്‍കുട്ടിയെ സ്വാകാര്യ ലാബിനുളളില്‍ പൂട്ടിയ്ട്ട് ബലാല്‍സംഗം ചെയ്ത കേസില്‍ മുന്‍ കാമുകന്‍ അറസ്റ്റിലായി. അങ്കമാലി മേക്കാട് കോരന്‍ വീട്ടില്‍ ബേസില്‍ ബാബു(19)വിനെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്. ലാബ് ടെക്‌നീഷ്യനായി ജോലിചെയ്യുന്ന 19കാരിക്ക് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്.,നേരത്തെ ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു.

എന്നാല്‍ യുവാവ് ലഹരിമരുന്നുപയോഗിക്കുന്നവനാമണെന്ന് മനസിലാക്കിയപ്പോള്‍ പെണ്‍കുട്ടി ബന്ധത്തില്‍ നിന്ന് പിന്‍മാറി. ഇയാള്‍ പലതവണ വിവാഹത്തിനായി നിര്‍ബ്ബന്ധിച്ചങ്കിലും യുവതി നിരസിച്ചിരുന്നു. ബേസിലിന്റെ ഫോണ്‍ നമ്പറും വാട്‌സാപ്പും യുവതി ബ്ക്ക്ലോക്ക് ചെയ്തിരുന്നു. എന്നാല്‍ പിന്നീടിയാള്‍ അ്മ്മയുടെ ഫോണില്‍ നിന്നും പെണ്‍കുട്ടിയെ വിളിച്ച് ശല്ല്യപ്പെടുത്താന്‍ തുടങ്ങി. ശല്ല്യം തടര്‍ന്നതോടെ ഈ നമ്പരും ബ്ലോക്ക് ചെയ്തു. അതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ഇയാള്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തത്.

വൈകുന്നേരത്തോടെ തിരക്കില്ലാത്ത സമയത്ത് പെണ്‍കുട്ടി ജോലി ചെയ്യുന്ന സ്വകാര്യ ലാബിലെത്തിയ പ്രതി ലാബിനുളളില്‍ അതിക്രമിച്ച് കയറി മുറിയില്‍ പൂട്ടിയിട്ട് പെണ്‍കുട്ടിയെ അതിക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരനും മറ്റുളളവരും എത്തിയതോടെ ഇയാള്‍ മുറിതുറന്ന് രക്ഷപെട്ടു. ഇന്നലെയാണ് (20.12.2020)പ്രതിയെ പിടികൂടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →