കോട്ടയം: കോട്ടയം നഗരസഭാ ഭരണം ഉറപ്പിച്ചിരുന്ന ഇടത് മുന്നണിക്ക് തിരിച്ചടി. കോണ്‍ഗ്രസ് വിമതയായി മത്സരിച്ച് ജയിച്ച ബിന്‍സി സെബാസ്‌റ്റ്യയന്‍ യുഡിഎഫിനെ പിന്തുണക്കാന്‍ തീരുമാനിച്ചതാണ് ഇടതുമുന്നണിക്ക തിരിച്ചടിയായത്. ബിന്‍സി സെബാസ്റ്റ്യന്‍ ഡിസിസി ഓഫീസിലെത്തിയാണ് തന്‍റെ പിന്തുണ കോണ്‍ഗ്രസ് നേതാക്കളെ അറിയച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വതന്ത്രയുടെ പിന്തുണ ഉറപ്പിച്ചെങ്കിലും കോണ്‍ഗ്രസിന്‍റെ സ്ഥിതിയും വ്യത്യസ്ഥമല്ല. ഇതോടെ ഇരുമുന്നണികള്‍ക്കും നഗരസഭയില്‍ 22 അംഗങ്ങള്‍ വീതമായി.
ഭരണം ആര്‍ക്കെന്ന് ടോസിട്ട് തീരുമാനിക്കേണ്ട അവസ്ഥയിണ് നഗരസഭ ഇപ്പോള്‍. കോട്ടയം നഗരസഭ 52-ാം വാര്‍ഡായ ഗാന്ധിനഗര്‍ സൗത്തില്‍ നിന്നാണ് ബിന്‍സി ജയിച്ചത്. ആര് ചെയര്‍മാന്‍ സ്ഥാനം നല്‍കുമോ അവരെ പിന്തുക്കുമെന്നാണ് തെരഞ്ഞെടുപ്പിന് ശേഷം ബിന്‍സിയുടെ നിലപാട്. നഗരസഭയില്‍ ഏതെങ്കിലും ഒരു മുന്നണിയെ പിന്തുണക്കണമെങ്കില്‍ ചെയര്‍മാന്‍ സ്ഥാനം 5 വര്‍ഷവും തനിക്ക് നല്‍കണമെന്നും അതാണ് പ്രവര്‍ത്തകരുടെ വികാാരമെന്നും ബിന്‍സി പറഞ്ഞിരുന്നു. വിവിധ രാഷ്ടീയ നേതാക്കള്‍ ചര്‍ച്ചക്കെത്തിയെങ്കിലും ഇതായിരുന്ന ബിന്‍സിയുടെ നിലപാട്. രണ്ടുദിവസത്തിനകം വാര്‍ഡിലെ പ്രവര്‍ത്തകരുടെ യോഗം വീണ്ടും ചേരുന്നുണ്ട് അതില്‍ അന്തിമ തീരുമാനം എടുക്കും.
പിന്തുണ ഉറപ്പിച്ച് ഭരണത്തിലെത്താമെന്ന പ്രതീക്ഷ ഇടത് മുന്നണി പങ്കുവെക്കുകയും ചെയ്‌തിരുന്നു. ചെയര്‍ പേഴ്‌സന്‍ സ്ഥാനമടക്കം ഇതിനായി വാഗ്‌ദാനം ചെയ്‌തിരുന്നതായു വിവരം ലഭിച്ചിരുന്നു. എന്നാല്‍ ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷണനുമടക്കം മുതിര്‍ന്ന നേതാക്കള്‍ നേരിട്ട് ഇടപെട്ടാണ് കോണ്‍ഗ്രസ് വിമതയെ അനുനയിപ്പിച്ചതെന്നാണ് സൂചന. അഞ്ചുവര്‍ഷം ചെയര്‍പേഴ്‌സന്‍ സ്ഥാനം കിട്ടിയാല്‍ മത്രമേ യുഡിഎഫിനെ പിന്തുണക്കൂ എന്ന് അറിയച്ചിട്ടുണ്ടെന്നാണ് ബിന്‍സി സെബാസ്റ്റ്യന്‍ ഡിസിസി ഓഫീസിലെത്തി മടങ്ങിയശേഷം മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. ആകെ 52 സീറ്റുകളുളള നഗരസഭയില്‍ എല്‍ഡിഎഫിന് 22 ഉം യൂഡിഎഫിന് 21 ഉം സീറ്റുകളാണുളളത്. എന്‍ഡിഎ 8 സീറ്റ് നേടിയിരുന്നു.
ഭര്‍ത്താവ് ചാമത്തറ ഷോബിനോടൊപ്പം വിദേശത്ത് ജോസിയിലായിരുന്ന ബിന്‍സി നാട്ടില്‍ തിരരിച്ചത്തിയട്ട് 10 വര്‍ഷമായി .വിമുക്ത ഭടന്‍ കറുകച്ചാല്‍ നെടുംകുന്നം പുതുപ്പറമ്പില്‍ ജോയിച്ചന്‍-ജോത്സ്യനാമ്മ ദമ്പതികളുടെ മകളാണ്.