കോണ്‍ഗ്രസില്‍ തീരുമാനമെടുക്കുന്നത് മുസ്ലീം ലീഗാണെന്ന് വി.മുരളീധരന്‍

കോണ്‍ഗ്രസ് പാര്‍ട്ടിയിലെ തീരുമാനമെടുക്കുന്നത് മുസ്ലീം ലീഗാണെന്ന് ബിജെപി പണ്ടേ പറഞ്ഞതാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. സിഎച്ച് മുഹമ്മദ് കോയയെ തൊപ്പി ഊരിച്ച് സ്പീക്കറാക്കിയ കോണ്‍ഗ്രസ് ഇന്നില്ലെന്നും മുരളീധരന്‍ പരിഹസിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗും കേണ്‍ഗ്രസും സിപിഎംനെ പിന്തുണച്ച് ബിജെപിയുടെ വിജയം തടയാന്‍ പ്രത്യക്ഷമായും പരോക്ഷമായും സിപിഎം ന് പിന്തുണ നല്‍കിയതിന് നിരവധി ഉദാഹരണങ്ങള്‍ ഉണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി. കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നത് ലീഗാണോയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഫെയ്‌സ് ബുക്കിലൊതുങ്ങുമോ എന്ന് അറിയണം. മുഖ്യമന്ത്രിയുടെ പ്രസ്താവന ആത്മാര്‍ത്ഥമെങ്കില്‍ സപ്ത കക്ഷിയിലെ പങ്കാളിത്തം തളളണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →