ന്യൂ ഡല്‍ഹി: കര്‍ഷക സമരം കൂടുതല്‍ ശക്തമാക്കുന്നു. എല്ലാ സമരകേന്ദ്രങ്ങളും ഇന്നുമുതല്‍ റിലേ നിരാഹാര സമരം തുടങ്ങുമെന്ന് സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് അറിയിച്ചു. സമരത്തിന്റെ ഭാഗമായി ഓരോ ദിവസവും 11 പേര്‍ നിരാഹാരമിരിക്കും, മുന്‍ പ്രധാന മന്ത്രി ചൗധരി ചരണ്‍ സിംഗിന്റെ ജന്മദിനമായ ഡിസംബര്‍ 23 ന് നഗരങ്ങളില്‍ ഉപവാസം സംഘടിപ്പിക്കും. ഈ ദിവസം കിസാന്‍ ദിവസമായി ആചരിക്കും. അന്ന് ഒരുനേരത്തെ ഭക്ഷണം ഒഴിവാക്കാന്‍ രാജ്യത്തെ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് രാജേഷ് ടിക്കായത്ത് പറഞ്ഞു.
കൂടാതെ വരുന്ന 27ന് മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍കിബാത്ത് റേഡിയോയില്‍ പ്രക്ഷേപണം ചെയ്യുമ്പോള്‍ വീടുകളില്‍ പാത്രം കൊട്ടി പ്രതിഷേധിക്കാന്‍ ഭാരതീയ കിസാന്‍ യൂണിയന്‍ ആഹ്വാനം ചെയ്തു. പുതിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ചാണിത്. അന്ന് കോവിഡ് ലോക്ക് ഡൗണില്‍ മോദിയുടെ ആഹ്വാനം അനുസരിച്ച് പാത്രം കൊട്ടിയപോലെ രാജ്യത്തെ എല്ലാ വീടുകളിലും പരിപാടി തീരുംവരെ പാത്രം കൊട്ടി പ്രതിഷേധിക്കണമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ജഗ്ജീത് സിംഗ് ആഹ്വാനം ചെയ്തു. ഈ വര്‍ഷം മാര്‍ച്ചിലാണ് മോദിയുടെ ആഹ്വാനം അനുസരിച്ച കോവിഡിനെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദിയറിയിച്ച് പാത്രം കൊട്ടിയത്. ഇത് കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിഷേധമായി മാറ്റുകയാണ് കര്‍ഷകര്‍.
കൂടാതെ 25 മുതല്‍ 27 വരെ ഹരിയാനകളിലെ എല്ലാ ടോള്‍ പ്ലാസകളിലും നികുതി പിരിവ് തടയുമെന്നും വാഹനം സൗജന്യമായി കടത്തിവിടുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം കൃഷിമന്ത്രി തോമര്‍ കര്‍ഷക സംഘടനകള്‍ക്ക് എഴുതിയ കത്ത് പ്രദേശിക ഭാഷകളിലേക്ക് പരിഭാഷപ്പെടുത്താനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍.മലയാളം തമിഴ്, കന്നഡ തെലുങ്ക് ബംഗാളി തുടങ്ങിയ ഭാഷകളിലേക്ക പരിഭാഷപ്പെടുത്തുമെന്നാണ് റിപ്പോര്‍്ട്ട. ഹിന്ദിയിതര ഭാഷകള്‍ സംസാരിക്കുന്നവര്‍ക്കും കത്തിലെ ഉളളടക്കം മനിസിലാക്കാനാവണമെന്നതാണ് ലക്ഷ്യം. ട്വിറ്ററില്‍ പങ്കുവച്ച തോമറിന്‍റെ കത്ത് എല്ലാവരും വായിക്കണമെന്ന് പ്രധാന മന്ത്രി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
കര്‍ഷക സമരം ശക്തമാക്കാന്‍ മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നുളള കര്‍ഷകരുടെ ദില്ലിചലോ മാര്‍ച്ച് ഇന്ന് (21.12.2020) തുടങ്ങും .ഡല്‍ഹിയിലെ സമര കേന്ദ്രങ്ങളിലേക്കാണ് മാര്‍ച്ച്. നാളെ മുംബയില്‍ കുര്‍ള-ബാന്ദ്ര സമുച്ചയത്തിലുളള അംബാനി അദാനി ഓഫീസുകള്‍ക്ക് മുമ്പിലേക്കും മാര്‍ച്ച് നടക്കും. കര്‍ഷക സമരവുമായി ബന്ധപ്പെട്ട സംഘടനകള്‍ തുടങ്ങിയ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതായി സമരക്കാര്‍ ആരോപിച്ചു. ഇന്നലെ ലൈവ് പരിപാടി നടന്നതിന് പിന്നാലെയാണ് കിസാന്‍ ഏകതാ മോര്‍ച്ച അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. .അടുത്തയിടെയാണ് ഈ അക്കൗണ്ടുകള്‍ തുടങ്ങിയത്. അതേസമയം യുപിയില്‍ കര്‍ഷക നിയമത്തെ അനുകൂലിച്ച 20,000 ത്തോളം വരുന്ന കര്‍ഷകര്‍ ട്രാക്ടര്‍ റാലി നടത്തി.