റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാകാൻ ഇന്ത്യൻ വംശജനെ തെരഞ്ഞെടുത്ത് ജോ ബൈഡൻ

December 20, 2020 - 4:23 pm

വാഷിംഗ്ടൺ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നിയമിച്ചത് ഇന്ത്യൻ അമേരിക്കൻ വംശജനായ വേദാന്ത് പട്ടേലിനെ. നിലവിൽ ബൈഡന്റെ ക്യാമ്പയിനുകളുടെ മുതിർന്ന വക്താവാണ് വേദാന്ത്. ഡെമോക്രാറ്റിക്‌ പാർട്ടിയുടെ പ്രചരണ പരിപാടികളിലും സജീവമായിരുന്ന വേദാന്താണ് നവാഡയിലും യു.എസിന്റെ പടിഞ്ഞാറൻ സംസ്ഥാനങ്ങളിലുമെല്ലാം പ്രചരണത്തിന് ചുക്കാൻ പിടിച്ചത്.

ഇന്ത്യൻ വംശജയായ അമേരിക്കൻ കോൺഗ്രസ് പ്രതിനിധി പ്രമീള ജയ്‌പാലിന്റെ വക്താവായും, അമേരിക്കൻ കോൺഗ്രസ് അംഗമായിരുന്ന മൈക്ക് ഹോണ്ടയുടെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടറായും വേദാന്ത് പട്ടേൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗുജറാത്തിൽ ജനിച്ച വേദാന്ത് വളർന്നതും പഠിച്ചതുമെല്ലാം അമേരിക്കയിലാണ്. ഫ്ലോറിഡ കാലിഫോർണിയ യൂണിവേഴ്സിറ്റികളിൽ നിന്ന് ഉന്നത പഠനം പൂർത്തിയാക്കി.

വൈറ്റ് ഹൗസിന്റെ മാധ്യമ ടീമിൽ അംഗമാകുന്ന മൂന്നാമത്തെ ഇന്ത്യൻ അമേരിക്കൻ വംശജനാണ് വേദാന്ത് പട്ടേൽ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *