കോഴിക്കോട് ഷിഗെല്ല രോഗവ്യാപനം വെള്ളത്തിലൂടെ; കൈകൾ സോപ്പിട്ട് കഴുകണമെന്നും തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കണമന്നും ആരോഗ്യ മന്ത്രി

കോഴിക്കോട്: ജില്ലയിലെ ഷിഗെല്ല രോഗവ്യാപനം വെള്ളത്തിലൂടെയെന്നു പ്രാഥമിക പഠന റിപ്പോര്‍ട്ട്. കൈകൾ സോപ്പിട്ട് കഴുകണമെന്നും തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കണമന്നും ആരോഗ്യ മന്ത്രി മുന്നറിയിപ്പു നൽകി.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പരിശോധനയിൽ ഇക്കാര്യം സ്ഥിരീകരിച്ചു. ഷിഗെല്ല ബാക്ടീരിയ എങ്ങനെ വെള്ളത്തിൽ എത്തിയെന്നത് കണ്ടെത്തിയിട്ടില്ല. കോഴിക്കോട് ജില്ലയില്‍ 15 പേര്‍ക്കാണ് ഷിഗെല്ല രോഗലക്ഷണം കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപത്രിയിലും ചികിത്സയില്‍ കഴിയുന്നവര്‍ക്കാണ് രോഗ ലക്ഷണമുള്ളത്. ഇതില്‍ 10 പേര്‍ കുട്ടികളാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 50 പേരിൽ അധികം രോഗലക്ഷണങ്ങളും കാണപ്പെട്ടു.

18-12-2020 വെള്ളിയാഴ്ച മുണ്ടിക്കല്‍താഴം കൊട്ടാംപറമ്പിലെ ചോലയില്‍ വീട്ടില്‍ അദ്‌നാന്‍ ഷാഹുല്‍ ഹമീദ്(11) മരണപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. അദ്നാൻ്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് ഇപ്പോള്‍ രോഗലക്ഷണമുള്ളത്.

ഷിഗെല്ല എന്ന ബാക്ടീരിയ വരുത്തുന്ന രോഗമാണ് ഷിഗെല്ല. വയറിളക്കം, പനി, വയറുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. എല്ലാ ഷിഗെല്ല രോഗികള്‍ക്കും രോഗലക്ഷണങ്ങള്‍ കാണണമെന്നില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →