ഫുട്‌ബാള്‍ കളിക്കിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

മഞ്ചേരി: ഫുട്‌ബാള്‍ കളിക്കിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. പാലക്കുളം മസ്ജിദ് സമീപം താമസിക്കുന്ന നസീഫ്(35)ആണ് മരിച്ചത്. 18-12-2020 വെള്ളിയാഴ്ച രാത്രി എട്ടോട് കൂടി ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ഗ്രൗണ്ടിൽ തളര്‍ന്നു വീഴുകയായിരുന്നു. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വണ്ടൂര്‍ പി.വി.എന്‍ ഹോണ്ടയിലെ ജീവനക്കാരനായിരുന്നു.
കെ.എന്‍.എം മണ്ഡലം പ്രസിഡന്‍റ് കോമു മൗലവിയുടെ മകനാണ്. മാതാവ്: ഫാത്തിമക്കുട്ടി (റിട്ട അധ്യാപിക). ഭാര്യ: ഷംല (പാണ്ടിക്കാട്) മക്കള്‍: ഫാത്തിമ നൂഹ, നിഹ. സഹോദങ്ങള്‍: ഷഫീഖ്, ഷാഹിദ, നസീബ, നഹീം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →