വെള്ളിയാമറ്റം: സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി അറസ്റ്റില്‍. കിഴക്കേമേത്തൊട്ടി തൈപ്ലാക്കല്‍ ശരത്തി (22) നെയാണ് കാഞ്ഞാര്‍ പോലീസ് അറസ്റ്റുചെയ്തത്.
വിവാഹവാഗ്ദാനം നല്കി രണ്ടുവര്‍ഷമായി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെയും പ്രതിയുടെയും വീട്ടില്‍വെച്ചായിരുന്നു പീഡനം.
വയറുവേദന ഉണ്ടായതിനെ തുടര്‍ന്ന് തൊടുപുഴ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്.
ആശുപത്രി അധികൃതര്‍ വിവരം കാഞ്ഞാര്‍ പോലീസിനെ അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കാഞ്ഞാര്‍ സിഐ വി.കെ. ശ്രീജേഷ്. എസ്ഐ സജി പി. ജോണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

