കെഎസ്ആര്‍ടിസിയുടെ മുഴുവൻ സര്‍വീസുകളും തുടങ്ങാനുള്ള തീരുമാനം പ്രതിസന്ധിയിൽ

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ മുഴുവൻ സര്‍വീസുകളും പുന:രാരംഭിക്കാനുള്ള തീരുമാനം പ്രതിസന്ധിയിൽ. കട്ടപ്പുറത്തിരിക്കുന്ന ബസുകളുടെ പണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതും ആവശ്യത്തിന് ജീവനക്കാരില്ലാത്തതുമാണ് തടസം. പഴയപടി സര്‍വീസ് നടത്താന്‍ സമയമെടുക്കുമെന്ന് സോണല്‍ മേധാവികള്‍ അറിയിച്ചു.

2021 ജനുവരിയോടെ കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിയ സര്‍വീസുകള്‍ പൂര്‍ണമായും പുനഃരാരംഭിക്കണമെന്ന് സിഎംഡി നിർദ്ദേശിച്ചിട്ടുണ്ട്. സര്‍വീസുകള്‍ പഴയരീതിയാകുന്നതിന് സമയമെടുക്കുമെന്നാണ് സോണല്‍ മേധാവികള്‍ അറിയിക്കുന്നത്. അടുത്ത ആഴ്ചയോടെ പൂര്‍ണതോതില്‍ സര്‍വീസ് ആരംഭിക്കാനുമെന്നായിരുന്നു കെഎസ്ആര്‍ടിസിയുടെ പ്രതീക്ഷ.

ഫാസ്റ്റ് പാസഞ്ചറുകള്‍ രണ്ട് ജില്ലകളിലും, സൂപ്പര്‍ ഫാസ്റ്റുകള്‍ നാല് ജില്ലകള്‍ വരെയും ഓപ്പറേറ്റ് ചെയ്യുന്ന സമ്പ്രദായം നിലനിര്‍ത്തുമെന്നാണ് സിഎംഡി അറിയിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →