കോട്ടയം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച് എന്‍സിപി. പാർട്ടി നിലപാട് എല്‍ഡിഎഫ് യോഗത്തില്‍ വ്യക്തമാക്കും. തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തില്‍ എൻ സി പി തഴയപ്പെട്ടുവെന്നും നേതാക്കള്‍ ആവര്‍ത്തിച്ചു.
മന്ത്രി എ.കെ. ശശീന്ദ്രന്‍ എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുക്കും. പാലാ സീറ്റ് വിട്ടുനല്‍കില്ലെന്ന് യോഗത്തില്‍ അറിയിക്കാന്‍ എ.കെ. ശശീന്ദ്രന് എന്‍സിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ തന്നെ മാണി സി. കാപ്പന്‍ പാലാ സീറ്റ് വിട്ടുനല്‍കില്ലെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരുന്നു. ജോസ് കെ. മാണി എല്‍ഡിഎഫിലേക്ക് എത്തിയിട്ടും പാലായില്‍ സീറ്റുകളുടെ എണ്ണത്തില്‍ പ്രതീക്ഷിച്ച വളര്‍ച്ചയുണ്ടാക്കാന്‍ സാധിച്ചില്ലെന്നും മാണി സി. കാപ്പന്‍ പറഞ്ഞിരുന്നു.