അക്ഷയ് കുമാർ, ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റി ,

ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ സെലിബ്രിറ്റികളുടെ പട്ടികയില്‍ 2020ൽ ഇന്ത്യയില്‍ നിന്ന് ഇടംപിടിച്ചത് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ (52) മാത്രമാണ്. ഫോബ്‌സ് മാസിക പുറത്തുവിട്ട 2020 ലെ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ സെലിബ്രിറ്റി. 48.5 മില്യണ്‍ ഡോളര്‍ പ്രതിഫലം വാങ്ങി നൂറു പേരുടെ പട്ടികയിൽ അൻപത്തിരണ്ടാം സ്ഥാനത്താണ് താരം. അതായത് 357 കോടി രൂപ! നടന്‍ വില്‍ സ്മിത്ത്, ഗായികമാരായ ജെന്നിഫര്‍ ലോപ്പസ്, റിഹാന എന്നിവരെ മറികടന്നാണ് അക്ഷയ് കുമാര്‍ ഈ നേട്ടം കൈവരിച്ചത് .

പട്ടികയില്‍ ഇടംനേടിയ കായികതാരങ്ങള്‍ഫുട്‌ബോള്‍ താരങ്ങളായ ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍, മുഹമ്മദ് സലാ, സ്‌പോര്‍ട്‌സ് താരങ്ങളായ സറീന വില്യംസ്, റാഫേല്‍ നടാല്‍, റോജര്‍ ഫെഡറര്‍, കെവിന്‍ ഡ്യൂറന്റ്, ടൈഗര്‍ വുഡ്‌സ്, റസ്സല്‍ വെസ്റ്റ്ബ്രൂക്ക് എന്നിവരാണ് പട്ടികയില്‍ ഇടംനേടിയ കായികതാരങ്ങള്‍.

റോജര്‍ ഫെഡറര്‍, ലെയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍ എന്നിവരാണ് പട്ടികയിലെ ആദ്യ പത്തില്‍ ഇടംനേടിയ താരങ്ങള്‍. 106.3 മില്യണ്‍ ഡോളര്‍ പ്രതിഫലം നേടി റോജര്‍ ഫെഡറര്‍ പട്ടികയില്‍ മൂന്നാംസ്ഥാനത്താണുള്ളത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി, നെയ്മര്‍ എന്നിവര്‍ യഥാക്രമം നാല്, അഞ്ച്, ഏഴ് എന്നീ സ്ഥാനങ്ങളാണ് കരസ്ഥമാക്കിയത്.

പട്ടികയിലെ മറ്റ് സെലിബ്രിറ്റികള്‍ അക്ഷയ് യെ കൂടാതെ ഹോളിവുഡ് താരങ്ങളായ വില്‍ സ്മിത്ത്, ജാക്കി ചാന്‍, ആഞ്ജലീന ജോളി, വിന്‍ ഡീസല്‍ എന്നിവര്‍ പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. പോപ്പ് ഗായകരായ ജെന്നിഫര്‍ ലോപ്പസ്, എഡ് ഷെറീന്‍, റിഹാന, ലേഡി ഗാഗ, ടെയ്ലര്‍ സ്വിഫ്റ്റ്, ബാക്ക്‌സ്ട്രീറ്റ് ബോയ്‌സ്, ഷാന്‍ മെന്‍ഡിസ് എന്നിവരും പട്ടികയില്‍ ഉള്‍പ്പെടുന്നു.

Share
അഭിപ്രായം എഴുതാം