മരട്: ലക്ഷങ്ങള്‍ വില വരുന്ന മയക്കുമരുന്നുമായി ഒമ്പത് യുവാക്കള്‍ പിടിയിൽ.
145 ഗ്രാം മെക്കാലിന് എന്ന മയക്കുമരുന്ന് ഇവരിൽ നിന്നും പിടിച്ചെടുത്തു.
വൈറ്റില ജനത ടോക് എച്ച് റോഡ് ആലുങ്കല്‍ അമല്‍രാജ് (27), കലൂര്‍ വാധ്യാര് റോഡ് ചൂതംപറമ്പില്‍ ഷെറിന് ജോസഫ് (25), അയ്യപ്പന്‍കാവ് മുളന്കുന്നേല് ആല്വിന് ഷാജി (24), വരാപ്പുഴ കൊങ്ങൂര്പള്ളി പെട്ടപ്പാലം വടക്കേമഠം മിഥുന് എം. കര്‍ത്ത (27),ഗുരുവായൂര്‍ വല്ലത്തൂര്‍ തെമനാട് പാത്തുക്കുടിയില് എ.കെ. ഷെമീര്‍ (28), തൃശൂര്‍ വടക്കേക്കാട് തായംകുളം ടി.എ.ഷെജില്‍ (29), അയ്യപ്പന്‍കാവ് റോസ് വില്ല സെഡറിക് (24), തൃശൂര്‍ തൊഴിയൂര്‍ ഒന്നികണ്ടത്ത് യു.പി. സിയാദ് (23), തൊഴിയൂര്‍ തീയത്തില് ടി.എസ്. ഷമീര്‍ (27) എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്.
17 -12-2020 രാത്രി ഫ്ലയിങ് സ്ക്വാഡിൻ്റെ പട്രോളിങ്ങിനിടെ വൈറ്റില ടോക് എച്ച് റോഡില്‍ നിന്നാണ് സംശയാസ്പദമായ സാഹചര്യത്തിൽ യുവാക്കളെ കസ്റ്റഡിയിലെടുത്തത്. കൂട്ടംകൂടി നിന്ന യുവാക്കള്‍ പട്രോളിങ് വാഹനം കണ്ടതോടെ കൈയ്യിലിരുന്ന പൊതി വലിച്ചെറിഞ്ഞ് ഓടുകയായിരുന്നു. തുടർന്ന് എസ്.എസ്.ഐ വേണു നടത്തിയ പരിശോധനയിൽ ലഹരിമരുന്ന് കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.