തിരുവനന്തപുരം: തോൽവിയെ ജയമെന്നു പറയാതെ അംഗീകരിക്കണമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. തോൽവി പ്രവർത്തകരുടെ ആത്മവിശ്വാസം കുറയാനിടയാക്കുമെന്നും മുരളീധരൻ പറഞ്ഞു. സംഘടനാ പരമായ ദൗർബല്യങ്ങൾ പരിഹരിക്കാതെ മുന്നോട്ടു പോകാനാകില്ല. തൊലിപ്പുറത്തെ ചികിത്സ കൊണ്ട് കാര്യമില്ല. സർജറി തന്നെ ആവശ്യമാണ്, എന്നാൽ ഇങ്ങനെയൊരു ഘട്ടത്തിൽ സർജറി നടത്താൻ പോയാൽ രോഗി മരിച്ചു പോകും. ബി ജെ പി ക്ക് നല്ല വളർചയുണ്ടായി. അതൊന്നും കാണാതിരുന്നിട്ട് കാര്യമില്ലെന്നും മുരളീധരൻ തുറന്നടിച്ചു.
“യു ഡി എഫ് തോറ്റു , തോൽവിയെ ജയം എന്ന് പറയരുത്, തൊലിപ്പുറത്തെ ചികിത്സകൊണ്ട് കാര്യമില്ല” ആഞ്ഞടിച്ച് കെ. മുരളീധരൻ
