തിരുവനന്തപുരം: തിരുവനന്തപുരം മേയർ കെ ശ്രീകുമാർ തോറ്റു . കരിക്കകം വാർഡിലാണ് 116 വോട്ടിന് ശ്രീകുമാർ ബി ജെ പി സ്ഥാനാർത്ഥി കുമാരനോട് പരാജയപ്പെട്ടത്. ബി ജെ പി സിറ്റിംഗ് സീറ്റായ കരിക്കകത്ത് മേയറെ ഇറക്കി ഇത്തവണ പരീക്ഷിക്കുകയായിരുന്നു എൽ ഡി എഫ്.
തിരുവനന്തപുരം കോർപ്പറേഷനിൽ എൽ ഡി എഫ് മുന്നേറ്റം തുടരുകയാണ്. 28 എൽ ഡി എഫ് , 20 എൻ ഡി എ, 6 യു ഡി എഫ് 2 മറ്റുള്ളവർ എന്നതാണ് നില.

