ചെറുതോണി: സഹോദരന്റെ വെട്ടേറ്റ ദമ്പതികളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചുരുളി കുഴിഞ്ഞാലില്‍ എബിന്‍(45) ഭാര്യ സില്‍വി (40) എന്നിവര്‍ക്കാണ് വെട്ടേറ്റത്. സംബവവുമായി ബന്ധപ്പെട്ട് സില്‍വിയുടെ സഹോദരന്‍ ആനച്ചാല്‍ പുളിക്കച്ചുണ്ടേല്‍ സാജനെ കഞ്ഞിക്കുഴിപോലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച (15.12. 2020) ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംഭവം. വീടിന് സമീപത്തുളള ഷെഡില്‍ പശുവിനെ കറക്കാന്‍ ചെന്നതായിരുന്നു ദമ്പതികള്‍ ഈ സമയം അവിടെയെത്തിയ സില്‍വിയുടെ സഹോദരനുമായി വഴക്കുണ്ടായി. വാക്കുതര്‍ക്കത്തിനിടയില്‍ കയ്യില്‍ കരുതിയിരുന്ന വാക്കത്തികൊണ്ട് വെട്ടുകയായിരുന്നു. ബഹളം കേട്ടോടിയെത്തിയ നാട്ടുകാരാണ് സാജനെ പിടികൂടി പോലീസിലേല്‍പ്പിച്ചത്.
സാജന്റെ തറവാട് ആനച്ചാലിലാണ്. മാതാപിതാക്കള്‍ മരിച്ചതോടെ ഇയാള്‍ ഒറ്റക്കാണ് താമസം. ആകെയുളള തറവാടുവക 14 സെന്റ് സ്ഥലം സഹോദരി കൈവശപ്പെടുത്താന്‍ ശ്രമിച്ചതായും സാജന് വരുന്ന കല്ല്യാണാലോചനകള്‍ സഹോദരിയും കുടുംബവും ചേര്‍ന്ന് മുടക്കുന്നന്നതുമായുളള സാജന്റെ സംശയമാണ് വൈരാഗ്യത്തിന് കാരണമെന്ന പോലീസ് പറഞ്ഞു. തെളിവെടുപ്പിന് ശേഷം പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.