കാണാതായ അമ്മയുടെയും മകളുടെയും മൃതദേഹം പാറക്കുളത്തില്‍​ കണ്ടെത്തി

കോട്ടയം: കാണാതായ അമ്മയുടെയും മകളുടെയും മൃതദേഹം വീടിന്​ സമീപത്തെ പാറക്കുളത്തില്‍​ കണ്ടെത്തി. പനച്ചിക്കാട് പള്ളത്ര മാടപ്പള്ളി കരോട്ടുവീട്ടില്‍ വത്സമ്മ (59)യുടെയും മകള്‍ ധന്യ (37)യുടെയും മൃതദേഹങ്ങൾ പനച്ചിക്കാട്ട്​ പുലിയാട്ടു പാറക്കുളത്തിലാണ് കണ്ടെത്തിയത്​.

14-12-2020 തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ ഇവരെ കാണാനില്ലെന്ന്​ ചിങ്ങവനം പൊലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. തെരച്ചില്‍ തുടരുന്നതിനിടെയാണ്​ രാവിലെ കുളത്തില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടത്​. ആദ്യം വത്സമ്മയുടെ മൃതദേഹമാണ് ലഭിച്ചത്. പിന്നീട് നടത്തിയ തെരച്ചിലിൽ ധന്യയുടെയും മൃതദേഹം കണ്ടെത്തി. ചിങ്ങവനം പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ്​ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക്​ മാറ്റി. സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്യുകയാണ് എന്ന ആത്മഹത്യാ കുറിപ്പ് വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്​.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →