കോട്ടയം: അമ്മയെയും മകളെയും കാണാതായ സംഭവത്തിൽ, സമീപത്തുള്ള കുളത്തിൽ നിന്നും വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. പനച്ചാക്കാട് സ്വദേശിയായ വൽസമ്മ( 59) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. മകൾ ധന്യയെ കണ്ടെത്താനായുള്ള തിരച്ചിൽ തുടരുകയാണ്.
14-12-2020 തിങ്കളാഴ്ച രാവിലെ മുതലാണ് വൽസമ്മയേയും മകൾ ധന്യയേയും കാണാതായത്. സാമ്പത്തിക ബാധ്യത മൂലം ആത്മഹത്യ ചെയ്യുന്നതായി സൂചിപ്പിച്ച് എഴുതിയ ആത്മഹത്യാക്കുറിപ്പ് വത്സമ്മയുടെ വീടിനുള്ളിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ധന്യയ്ക്കായി തെരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.