പെരിയ ഇരട്ടക്കൊല ക്കേസില്‍ അന്വേഷണം ആരംഭിച്ച് സിബിഐ. കൊലപാതകം പുനരാവിഷ്ക്കരിച്ചു

പെരിയ: പെരിയ ഇരട്ടക്കൊലക്കേസില്‍ അന്വേഷണം ആരംഭിച്ച് സിബിഐ.
അന്വേഷണത്തിന് തുടക്കമിട്ട് കൊലപാതക ദൃശ്യം പുനരാവിഷ്‌കരിച്ചു.

15 -12-2020 ചൊവ്വാഴ്ച രാവിലെ പെരിയ കല്യോട്ട് എത്തിയ സി.ബി.ഐ സംഘം
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്‌ലാലും വെട്ടേറ്റുവീണ വഴിയിലാണ് ദൃശ്യങ്ങള്‍ പുനരാവിഷ്‌കരിച്ചത്. ഇതിന് നാട്ടുകാരുടെ സഹായവും തേടി.

കൃപേഷും ശരത് ലാലും ബൈക്കില്‍ വരുന്ന സമയത്ത് കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന എട്ടംഗ കൊലയാളി സംഘം ഇവരെ തടഞ്ഞുനിര്‍ത്തുന്നതും വെട്ടിക്കൊലപ്പെടുത്തുന്നതുമായ ദൃശ്യമാണ് പുനരാവിഷ്‌കരിച്ചത്.

കൃപേഷിനെയും ശരത് ലാലിനെയും മഴുവും വടിവാളും കുറുവടികളുമായി ചാടിവീണ സംഘമായിരുന്നു വെട്ടിയത്. ഈ രംഗം പുനരാവിഷ്ക്കരിക്കാൻ നാട്ടുകാരില്‍ നിന്ന് തിരഞ്ഞെടുത്ത ‘എട്ട് പ്രതികളെ’ ‘അക്യൂസ്ഡ്’ എന്നെഴുതിയ മുഖംമൂടികൾ ധരിപ്പിച്ചാണ് സി ബി ഐ കുറ്റിക്കാട്ടില്‍ നിര്‍ത്തിയത്. വടിവാളുകളും കുറുവടികളും സഹിതമാണ് ഇവരെ “പ്രതികളാക്കി “അഭിനയിപ്പിച്ചത്.

സി.ബി.ഐയ്ക്ക് ക്യാംപ് ഓഫീസ് തുറക്കുന്നതിനോ വാഹന സൗകര്യമോ സര്‍ക്കാര്‍ നല്‍കുന്നില്ല എന്ന ആരോപണം നിലനിൽക്കുകയാണ്.
2019 ഫെബ്രുവരി 19നായിരുന്നു ശരത് ലാലിനേയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയത്.

Share
അഭിപ്രായം എഴുതാം