ജോ ബൈഡനെ അമേരിക്കന്‍ പ്രസിഡന്റായി ഔദ്യോഗികമായി തെരഞ്ഞെടുത്തു. ജനുവരിയില്‍ ചുമതലയേല്‍ക്കും

വാഷിംങ്ടൺ: ഡിസി: ജോ ബൈഡനെ അമേരിക്കന്‍ പ്രസിഡന്റായി ഔദ്യോഗികമായി തെരഞ്ഞെടുത്തു. ഇന്ത്യന്‍ വംശജ കമല ഹാരിസാണ്
വൈസ് പ്രസിഡന്റ് . 2021 ജനുവരിയില്‍ ബൈഡന്‍ ചുമതലയേല്‍ക്കും.
രാജ്യത്തിന്റെ ആത്മാഭിമാനം വീണ്ടെടുക്കാനുള്ള പോരാട്ടത്തില്‍ ജനാധിപത്യം വിജയിച്ചെന്ന് ബൈഡന്‍ പ്രതികരിച്ചു.

306 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം. എതിർ സ്ഥാനാർത്ഥിയായിരുന്ന മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസമാണ് തൻ്റെ തോല്‍വി സമ്മതിച്ചത്. ഇതോടെ ഇലക്ടറല്‍ കോളജ് ഔദ്യോഗികമായി ജോ ബൈഡന്റെ വിജയം പ്രഖ്യാപിച്ചു.

മൂന്ന് ദിവസത്തിലധികം നീണ്ടുനിന്ന വോട്ടെണ്ണലിന് ശേഷമാണ് ബൈഡന്‍ തന്റെ ജയം ഉറപ്പിച്ചത്. 77 വയസുള്ള ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്ന ഏറ്റവും പ്രായം കൂടിയ ആളാണ്. ട്രംപിന് കൊവിഡ് പ്രതിരോധത്തില്‍ ഉണ്ടായ വീഴ്ചയാണ് തോല്‍വിക്കുള്ള പ്രധാന കാരണം എന്നാണ് നിഗമനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →