തിരുവനന്തപുരം : കേരള സര്‍വ്വകലാശാലയില്‍ ബിഎഡ് പ്രവേശനത്തിനുളള ഒന്നാംഘട്ട അലോട്ടമെന്‍റ് വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു. httsps://admissions.keralauniversity.ac.in എന്നതാണ് വെബ് സൈറ്റ്. അപേക്ഷകര്‍ക്ക് അപേക്ഷാ നമ്പരും പാസ് വേഡും ഉപയോഗിച്ച ലോഗിന്‍ ചെയ്ത് അലോട്ട്‌മെന്‍റ് പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിച്ച അപേക്ഷകര്‍ അഡ്മിഷന്‍ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് നിശ്ചിത സര്‍വ്വ കലാശാലഫീസ് അടയ്ക്കണം.
ജനറല്‍ വിഭാഗത്തിന് 1130, പട്ടിക വിഭാഗത്തിന് 230 എന്നിങ്ങനെയാണ് ഫീസ്. ഓണ്‍ലൈനായി ഫീസ് അടച്ചശേഷം അലോട്ട്‌മെന്‍റ് മെമ്മോ പ്രിന്‍റ് എടുക്കാം. അലോട്ടമെന്‍റ് ലഭിച്ച കോളേജ് ,കോഴ്‌സ്, കാറ്റഗറി എന്നിവ അലോട്ട്‌മെന്‍റ് മെമ്മോയില്‍ നിന്ന് ലഭിക്കും. അലോട്ടമെന്‍റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ 15,16,17 തീയതികളില്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജില്‍ ഹാജരായി പ്രവേശനം നേടണം.