കര്‍ഷക സമരത്തിന് ഐക്യ ദാര്‍ഢ്യവുമായി അരവിന്ദ് കേജരിവാള്‍ ഉപവസിച്ചു.

ന്യൂ ഡല്‍ഹി.: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ഉപവസിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരോടും ജനങ്ങളോടും കര്‍ഷക സഹോദരങ്ങള്‍ക്കായി ഉപവസിക്കാന്‍ അഭ്യര്‍ത്ഥിച്ച് രാവിലെ അദ്ദേഹം ട്വീറ്റ് ചെയ്തു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രിമാരായ സത്യേന്ദര്‍ ജയിന്‍,ഗോപാല്‍ റായ്, എംഎല്‍എ മാരായ രാഘവ് ഛദ്ദ, അതിഷി മര്‍ലേന തുടങ്ങിയവര്‍ പാര്‍ട്ടി ഓഫീസില്‍ നടന്ന ഉപവാസത്തില്‍ പങ്കെടുത്തു.

അതേസമയം കേജരിവാളിന്‍റെ ഉപവാസം കാപട്യമാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കര്‍ ട്വീറ്റ് ചെയ്തു.എപിഎംസി നിയമംഭേദഗതി ചെയ്യുമെന്ന് പഞ്ചാാബ് തെരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനം ചെയ്തു. നവംബറില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ കാര്‍ഷിക നിയമം വിജ്ഞാപനമിറക്കി .ഇപ്പോള്‍ ഉപവസിക്കുന്നു. ഇത് കാപട്യമല്ലാതെ മറ്റൊന്നുമല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →