ഗ്യാസ് സിലണ്ടറിന്റെ റെഗുലേറ്റര്‍ പൊട്ടിത്തറിച്ചു

ചെങ്ങന്നൂര്‍: ഗ്യാസ് സിലണ്ടറിന്റെ റെഗുലേറ്റര്‍ പൊട്ടിത്തെറിച്ചു. വീട്ടമ്മ അത്ഭുതകരമായി രക്ഷപെട്ടു .ചെങ്ങന്നൂര്‍ തിട്ടമേല്‍ ബഥേല്‍ വാര്‍ഡില്‍ സിന്ധുഭവനില്‍ സിന്ധു തോമസിന്റെ വീട്ടില്‍ തിങ്കളാഴ്ച (14/12/2020) രാവിലെ എട്ടരയോടെയാണ് സംഭവം. ഉപയോഗിച്ചുകൊണ്ടിരുന്ന സിലണ്ടറിലെ ഗ്യാസ് തീര്‍ന്നതിനെ തുടര്‍ന്ന് പുതിയ സിലണ്ടറില്‍ റെഗുലേറ്റര്‍ ഘടിപ്പിച്ച ശേഷം ഓണ്‍ ചെയതപ്പോള്‍ ഉഗ്ര ശബ്ദത്തോടെ റെഗുലേറ്റര്‍ പൊട്ടി തെറിക്കുകയായിരുന്നു. പൊട്ടിത്തെറിച്ച റെഗുലേറ്റര്‍ വീടിന്റെ കോണ്‍ക്രീറ്റ് മേ ല്‍ക്കൂരയില്‍ ഇടിച്ച് തെറിക്കുകയായിരുന്നു.സിന്ധു ഈ സമയം സൈഡിലേക്ക് മാറി നിന്നതിനാല്‍ അപകടത്തില്‍പെടാതെ രക്ഷപെട്ടു.

പൊട്ടിത്തറിയില്‍ റെഗുലേറ്റരിന്റെ മുകള്‍ഭാഗം വൃത്താകൃതിയില്‍ അടര്‍ന്നുമാറി ഉളളിലെ സ്പ്രിംഗും ഇരുമ്പ് കവറിംഗും ഉള്‍പ്പടെ മുകളിലേക്ക് തെറിച്ചതോടെ മുറിയിലാകെ ഗ്യാസ് പരന്നു. ശബ്ദം കേട്ട് ഓടിയെത്തിയവര്‍ റഗുലേറ്റര്‍ നിര്‍ത്തി. അടുപ്പില്‍ തീ കത്തിക്കാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വിവരം അറിയിച്ചതോടെ ഗ്യാസ് ഏജന്‍സിയിലെ ജീവനക്കാരന്‍ എത്തി പുതിയ റഗുലേറ്റര്‍ നല്‍കി. പഴക്കം ചെന്ന എല്ലാ റഗുലേറ്ററുകളും അടിയന്തിരമായി മാറ്റി പുതിയവ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡൊമസ്റ്റിക്ക് ഗ്യാസ് കണ്‍സ്യൂമേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഫിലിപ്പ് ജോണ്‍ അധികൃതര്‍ക്ക് പരാതി നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →