മെല്‍ബണ്‍: ചൈനയുമായുള്ള ആസ്‌ത്രേലിയന്‍ സംഘര്‍ഷം തുടരുന്നതിനിടെ, ആഗോള സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അംഗങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തി മെല്‍ബണിലെ മാധ്യമം. ദി ഓസ്ട്രേലിയന്‍ പത്രമാണ് വിവര ചോര്‍ച്ചയുടെ പിന്നില്‍. രണ്ട് ദശലക്ഷം പ്രവര്‍ത്തകരുടെ പാര്‍ട്ടി സ്ഥാനം, ജനനത്തീയതി, ദേശീയ ഐഡി നമ്പര്‍ എന്നിവ അടക്കം വെളിപ്പെടുത്തിയാണ് മാധ്യമം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പ്രതിരോധം, ബാങ്കുകള്‍, കൊറോണ വൈറസ് വാക്‌സിനുകള്‍ നിര്‍മ്മിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ ഭീമന്മാര്‍ എന്നീ മേഖലകളിലെ സിപിസി അംഗങ്ങളുടെ വിവരങ്ങളാണ് ഇതിലുള്ളത്.സിപിസി അംഗങ്ങളെ തങ്ങളുടെ ജോലിക്കാരായി വച്ചിരിക്കുന്ന കമ്പനികളില്‍ ബോയിംഗ്, ഫോക്‌സ്‌വാഗണ്‍, ഫാര്‍മസ്യൂട്ടിക്കല്‍ ഭീമന്മാരായ ഫൈസര്‍, അസ്ട്രാസെനെക, എന്നിവയുമുണ്ട്.
കൂടാതെ കിഴക്കന്‍ ചൈനീസ് മെട്രോപോളിസിലെ ഷാങ്ഹായിലെ കുറഞ്ഞത് 10 വിദേശ കോണ്‍സുലേറ്റുകളില്‍ മുതിര്‍ന്ന രാഷ്ട്രീയ, സര്‍ക്കാര്‍ കാര്യ വിദഗ്ധര്‍, ഗുമസ്തന്മാര്‍, സാമ്പത്തിക ഉപദേഷ്ടാക്കള്‍, എക്‌സിക്യൂട്ടീവ് അസിസ്റ്റന്റുമാര്‍ എന്നിങ്ങനെ സിപിസി അംഗങ്ങളുണ്ടെന്ന് ‘ദി ഓസ്ട്രേലിയന്‍’ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
ഭരണകക്ഷിയായ സിപിസി ഷാങ്ഹായിലെ ഓസ്ട്രേലിയന്‍, ബ്രിട്ടീഷ്, യുഎസ് കോണ്‍സുലേറ്റുകളിലേക്ക് നുഴഞ്ഞുകയറിയതായും വിദേശകാര്യ വാണിജ്യ വകുപ്പിലെ ഷാങ്ഹായ് ഫോറിന്‍ ഏജന്‍സി സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റ് ഇത്തരത്തില്‍ ചൈനീസ് ഉദ്യോഗസ്ഥരെ മറ്റ് രാജ്യങ്ങളിലെ സ്ഥാപനങ്ങളിലേക്ക് നുഴഞ്ഞുകയറാനുള്ള മാര്‍ഗമായി ഉപയോഗിക്കുന്നതായും ദി ആസ്ത്രലിയന്‍ ആരോപിക്കുന്നു. ഷാങ്ഹായ് ഫോറിന്‍ ഏജന്‍സി സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റ് ഉപയോഗിച്ച് വിദേശ കോണ്‍സുലേറ്റുകളില്‍ പ്രാദേശിക ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.”ഈ ഡാറ്റാബേസില്‍ അതിശയിപ്പിക്കുന്ന കാര്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അംഗങ്ങളായ, ഇപ്പോള്‍ ലോകമെമ്പാടും താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ ആളുകള്‍ ഓസ്ട്രേലിയയില്‍ നിന്ന് യുഎസിലേക്കും യുകെയിലേക്കുമുള്ള വഴി തുറക്കുന്നു എന്നതാണ്, മാത്രമല്ല, ഇത് പാര്‍ട്ടി പ്രസിഡന്റും ചെയര്‍മാനുമായ സി ജിന്‍പിങ്ങിന്റെ കീഴില്‍ പാര്‍ട്ടി എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് കാണിക്കുന്നുവെന്നുമാണ് ഓസ്ട്രേലിയന്‍ പത്രപ്രവര്‍ത്തകനായ ഷാരി മാര്‍ക്സണ്‍ പ്രതികരിച്ചത്.

