കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലുള്‍പ്പെട്ട കണ്ണൂര്‍ ജില്ലയിലെ 1671 പ്രശ്‌ന ബാധിത ബുത്തുകളില്‍ സൂരക്ഷ കര്‍ശന മാക്കിയയതായി കണ്ണൂര്‍ ജില്ല പോലീസ് മേധാവി യതീഷ് ചന്ദ്ര. സമാധാനപരമായ പോളിംഗിന് തടസം നിന്നാല്‍ കരുതല്‍ തടങ്കലിലാക്കും. കളളവോട്ട് തടയാന്‍ 1500 ബൂത്തുകളില്‍ വീഡിയോ ക്യാമറകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എണ്ണായിരത്തോളം പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. പ്രശ്‌ന ബാധിത ബൂത്തുകളില്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കും. മലയോര മേഖലയിലെ 64 ബൂത്തുകള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ട. ഇവിടങ്ങളില്‍ തണ്ടര്‍ബോള്‍ട്ടു ഉള്‍പ്പടെയുളള ട്രിപ്പിള്‍ലോക്ക് സംരക്ഷണം ഒരുക്കും
വടക്കന്‍ കേരളത്തിലെ മലപ്പുറം,കോഴിക്കോട് കണ്ണൂര്‍,കാസര്‍കോട് എന്നീ ജില്ലകളിലെ വോട്ടര്‍മാര്‍ 14 ന് തിങ്കളാഴ്ചയാണ് ബൂത്തിലേക്കെത്തുക. നാലുജില്ലകളിലായി 10,834 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.