കൊടുങ്ങല്ലൂര്‍: വോട്ടുചെയ്യാന്‍ വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു. മതിലകം കുളിമുട്ടം എമ്മാട് കാടുവെട്ടി പരേതനായ ബാലന്‍റെ മകന്‍ സനല്‍ എന്നുവിളിക്കുന്ന സുനില്‍ കുമാര്‍(50) ആണ് മരിച്ചത്. കുളിമുട്ടം പൊക്കളായില്‍ കട നടത്തുന്ന സനല്‍ വീട്ടില്‍ വന്ന് ഭക്ഷണം കഴിച്ച് വോട്ടുചെയ്യാന്‍ പോകാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മതിലകം പഞ്ചായത്ത് പതിനാലാം വാര്‍ഡിലെ വോട്ടറാണ് . കൗസല്ല്യയാണ് മാതാവ്. ഭാര്യ: സിമി, മക്ക ള്‍: ആയുഷ്, ആദിത്യന്‍, അതിഥി.. സഹോദരങ്ങള്‍ : സന്തോഷ്, സതീഷ്, (ഇരുവരും ഷാര്‍ജ) സംഗീത (പാപ്പിനിവട്ടം സഹകരണ ബാങ്ക്) പരേതയായ ഷൈജ. സംസ്‌കാരം 11.12.2020 വെള്ളിയാഴ്ച.
ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു, വോട്ടുചെയ്യാനിരിക്കയാണ് സംഭവം
