ഗുരുവായൂർ ക്ഷേത്ര പരിസരത്ത് 22 പേർക്ക് കൊവിഡ് ; ഭക്തർക്ക് ക്ഷേത്രദർശനത്തിന് വിലക്ക്

ഗുരുവായൂർ : 11- 12 -2020, വെള്ളിയാഴ്ച നടന്ന കോവിഡ് പരിശോധനയെ തുടർന്ന് ക്ഷേത്രം ഭക്തർക്കായി അടച്ചിട്ടു . ഗുരുവായൂർ ദേവസ്വത്തിലെ 153 ജീവനക്കാരിൽ നടത്തിയ ആൻറിജൻ പരിശോധനയിൽ 22 പേരുടെ കോവിഡ് പരിശോധന പോസിറ്റീവായി. .ഇതോടെ ദേവസ്വത്തിൽ കോവിഡ് രോഗികളുടെ എണ്ണം 46 ആയി. ഈ സാഹചര്യത്തിലാണ് ക്ഷേത്രത്തിൻറെ പരിസരം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച് ക്ഷേത്രം അടച്ചിട്ടത്. പൂജകളും ചടങ്ങുകളും മുടക്കമില്ലാതെ നടക്കും. ജീവനക്കാർക്ക് വേണ്ടിയുള്ള കോവിഡ് പരിശോധന ശനിയാഴ്ചയും തുടരും .

ക്ഷേത്രം മേൽശാന്തിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്നും അതുമൂലം ക്ഷേത്രം അടച്ചിട്ടിരിക്കുകയാണെന്നും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണ്. ഇത്തരം വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ പരാതി നൽകുമെന്ന് ദേവസ്വം ചെയർമാൻ അഡ്വക്കേറ്റ് കെ ബി മോഹൻ ദാസ്, അഡ്മിനിസ്ട്രേറ്റർ ബ്രിജ കുമാരി എന്നിവർ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →