റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശിശുക്ഷേമ സമിതി മുൻ ചെയർമാൻ ഇ. ഡി ജോസഫിനെതിരെ വീണ്ടും പോക്സോ കേസ്

December 10, 2020 - 5:19 pm

കണ്ണൂർ : കൗൺസിലിം​ഗിനിടെ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയതിന് ശിശുക്ഷേമ സമിതി മുൻ ചെയർമാൻ ഇ. ഡി ജോസഫിനെതിരെ വീണ്ടും പോക്സോ കേസ്. കോടതിയുടെ നിർദേശപ്രകാരം തലശേരി പൊലീസാണ് കേസെടുത്തത്.

നേരത്തേ സമാനമായ മറ്റൊരു പരാതിയിൽ ജോസഫിനെതിരെ പൊലീസ് കേസെടുത്തിരുന്നു. കണ്ണൂരിൽ കൗൺസിലിംഗിനായി എത്തിയ പതിനേഴുകാരിയോട് മോശമായി പെരുമാറിയതിനാണ് കേസെടുത്തത്. ഈ പെൺകുട്ടിയുടെ സഹോദരി നൽകിയ പരാതിയിലാണ് ജോസഫിനെതിരെ തലശേരി പൊലീസ് വീണ്ടും കേസെടുത്തിരിക്കുന്നത്.

ശിശുക്ഷേമ സമിതി അധ്യക്ഷ സ്ഥാനത്തു നിന്ന് ഇയാളെ ഒഴിവാക്കിയിരുന്നു.
അന്വേഷണം അവസാനിക്കുന്നതുവരെ ചെയര്‍പേഴ്‌സണ്‍, സിഡബ്ല്യുസി മെമ്പര്‍ എന്നീ ചുമതലകളില്‍ നിന്ന് ജോസഫിനെ ഒഴിവാക്കിക്കൊണ്ട് സാമൂഹ്യനീതി വകുപ്പും ഉത്തരവിറക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *