ന്യൂഡൽഹി: കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയ്ക്ക് എഴുപത്തി നാലാം പിറന്നാള്‍. പിറന്നാൾ ആഘോഷങ്ങൾ നടത്തില്ലെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു.
കാര്‍ഷക പ്രക്ഷോഭങ്ങള്‍, കൊവിഡ്-19 സാഹചര്യം എന്നിവ കണക്കിലെടുത്താണ് സോണിയ പിറന്നാള്‍ ആഘോഷം വേണ്ടെന്ന് വെച്ചത്. ഇത് സംബന്ധിച്ച് പ്രദേശ് കമ്മിറ്റി പ്രസിഡണ്ടുമാര്‍ക്കും ജനറല്‍ സെക്രട്ടറിമാര്‍ക്കും നിര്‍ദേശം നല്കി.
”’രാജ്യത്തെ കര്‍ഷകര്‍ തെരുവിലാണ്. കൊടും തണുപ്പിലാണ് അവര്‍ അതിജീവിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. പിറന്നാള്‍ ആഘോഷിക്കുന്നതിന് പകരം അന്നം നല്‍കുന്നവര്‍ക്ക് എല്ലാ പിന്തുണയും കോണ്‍ഗ്രസ് നല്‍കണം എന്നാണ് പിറന്നാള്‍ ദിനത്തില്‍ സോണിയാ ഗാന്ധി പറഞ്ഞത് ‘
സംസ്ഥാനത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍
കേക്ക് മുറിക്കല്‍ ഉള്‍പ്പെടെ ഒരു ആഘോഷങ്ങളും നടത്തരുതെന്ന് നിര്‍ദേശം നല്കി

