കൊച്ചി:തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥനെ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷക്കുളളില്‍ മരിച്ച നിലയയില്‍ കണ്ടെത്തി. കളമശേരി പളളിലാങ്കര കുണ്ടല വീട്ടില്‍ ഡേവിഡിന്റെ മകന്‍ ശരവണന്‍(48) ആണ് മരിച്ചത്.
കടവല്ലൂര്‍ ഗവണ്‍മെന്റ് ആയുര്‍ വേദ ആശുപത്രിയിലെ അറ്റൻഡറാണ് മരിച്ച ശരവണന്‍. സ്വന്തം ഓട്ടോയിലാണ് ജോലിക്കെത്തിയിരുന്നത്. ഹൃദയാഘാതമാണോ മരണകാരണമെന്ന് സംശയിക്കുന്നുണ്ട്. പോലീസ് അന്വേഷണം തുടങ്ങി.

