പത്തനംതിട്ട: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിനൊപ്പം നടി അനുശ്രീ പങ്കുചേര്‍ന്നു. ചെന്നീര്‍ക്കര പഞ്ചായത്ത് 12-ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി റിനോയ് വര്‍ഗ്ഗീസിന്റെ കുടുംബ സംഗമത്തിലാണ് അനുശ്രീ പങ്കെടുത്തത്. റിനോയ് വര്‍ഗ്ഗീസുമായുള്ള സൗഹൃദത്തെ തുടര്‍ന്നാണ് അനുശ്രീ പ്രചരണത്തിനെത്തിയത്.
റിനോയ് ജയിച്ചാല്‍ നാടിന് വേണ്ടി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ തീര്‍ച്ചയായും ചെയ്യുമെന്ന പൂര്‍ണ്ണ വിശ്വാസമെനിക്കുണ്ട്. അദ്ദേഹത്തിനൊപ്പം എല്ലാ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കും ഞാന്‍ വിജയാശംസകള്‍ നേരുന്നു എന്നും അനുശ്രീ ആശംസിച്ചു. അനുശ്രീയ്ക്ക് ഒപ്പം സെൽഫി എടുക്കാൻ കോവിഡ് മറന്ന് നാട്ടുകാരെല്ലാം കൂടി .

