ന്യൂ ഡൽഹി: പതാകാദിനത്തില്‍ (ഫ്‌ളാഗ് ഡേ) സായുധസേനകള്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി നന്ദി രേഖപ്പെടുത്തി.
”സായുധസേനകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നന്ദി രേഖപ്പെടുത്തുന്നതിനുള്ള ദിവസമാണ് പതാകാദിനം. അവരുടെ സാഹസികമായ സേവനത്തിനും നിസ്വാര്‍ത്ഥ ത്യാഗത്തിനും ഇന്ത്യ അഭിമാനിക്കുന്നു.
നമ്മുടെ സേനയുടെ ക്ഷേമത്തിന് വേണ്ടി സംഭാവനകള്‍ ചെയ്യുക. ഈ പെരുമാറ്റം നമ്മുടെ നിരവധി ധീരരായ ഉദ്യോഗസ്ഥരേയും അവരുടെ കുടുംബങ്ങളേയും സഹായിക്കും” ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു.

