ആറടി അകലം പാലിക്കണം; പേന കരുതണം; കുട്ടികളെ കൊണ്ടു പോകരുത്; വോട്ടെടുപ്പിന് ജ​ന​ങ്ങ​ള്‍ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കുപ്പ്

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാപന സാഹചര്യത്തിൽ ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം ജ​ന​ങ്ങ​ള്‍ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പിന്റെ മുന്നറിയിപ്പ്.

വോട്ടര്‍മാര്‍ ബൂ​ത്തി​ലെ ക്യൂ​വി​ല്‍ ആ​റ് അ​ടി അ​ക​ലം പാ​ലി​ച്ചാ​യി​രി​ക്ക​ണം നി​ല്‍​ക്കേ​ണ്ട​ത്. ബൂ​ത്തി​ന​ക​ത്ത് പ​ര​മാ​വ​ധി മൂ​ന്നു വോ​ട്ട​ര്‍​മാ​ര്‍ മാ​ത്ര​മേ ഉ​ണ്ടാ​കാ​ന്‍ പാ​ടു​ള്ളു.

വോ​ട്ട് ചെ​യ്യാ​ന്‍ പോ​കു​മ്പോള്‍ പേ​ന നിർബന്ധമായും കൈ​യി​ല്‍ ക​രു​തി​യി​രി​ക്ക​ണം. കു​ട്ടി​ക​ളെ വോ​ട്ടെ​ടു​പ്പ് കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കാൻ പാടില്ലെന്നും ആ​രോ​ഗ്യ​വ​കു​പ്പ് നി​ര്‍​ദേ​ശി​ച്ചു.

കോ​വി​ഡ് രോ​ഗി​ക​ള്‍ സു​ര​ക്ഷാ മാ​ന​ദ​ണ്ഡം പാ​ലി​ച്ച്‌ മാത്രമേ ബൂ​ത്തി​ലെ​ത്താവൂ എന്നും നി​ര്‍​ദേ​ശ​മു​ണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →