ചന്ദ്രനില്‍ പതാക സ്ഥാപിച്ച്‌ ചൈന; പതാക നാട്ടുന്ന രണ്ടാമത്തെ രാജ്യം

ചൈന: അമേരിക്കയ്ക്ക് ശേഷം ചന്ദ്രനില്‍ പതാക സ്ഥാപിച്ച്‌ ചൈന. ഇതോടെ ചന്ദ്രനിൽ പതാക നാട്ടുന്ന രണ്ടാമത്തെ രാജ്യമായി ചൈന. കൂടാതെ 21-ാം നൂറ്റാണ്ടില്‍ ചന്ദ്രനില്‍ വിജയകരമായി‌ പറന്നിറങ്ങുന്ന മൂന്നാമത്തെ സ്പേസ്ക്രാഫ്റ്റാണ് ചൈനയുടേത്. ചൈന നാഷണല്‍ സ്പേസ് അഡ്മിനിസ്ട്രേഷനാണ് 5-12-2020 ശനിയാഴ്ച ചന്ദ്രനിലെ ചൈനയുടെ കൊടിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. ചാങ്-ഇ ലൂണാര്‍ വെഹിക്കിളാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

2020 നംവബര്‍ 23 ന് വിക്ഷേപിച്ച ചൈനയുടെ ബഹിരാകാശ പേടകം
2 – 12-2020 ബുധനാഴ്ചയാണ് ചന്ദ്രോപരിതലത്തില്‍ പറന്നിറങ്ങിയത്.
1969 ൽ മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ അപ്പോളോ മിഷനിലാണ് അമേരിക്ക ആദ്യമായി ചന്ദ്രനില്‍ പതാക സ്ഥാപിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →