വയറു വേദന സഹിക്കാനാവാതെ മുപ്പതോളം ഗുളികകൾ ഒന്നിച്ചു കഴിച്ചയാൾ മരിച്ചു

മൂന്നാര്‍: വയറു വേദന സഹിക്കാനാവാതെ മുപ്പതോളം ഗുളികകൾ ഒന്നിച്ചു കഴിച്ച് അവശനിലയില്‍ ചികിത്സയിലായിരുന്ന ആൾ മരിച്ചു. കെഡിഎച്ച്‌പി മാട്ടുപ്പെട്ടി എസ്റ്റേറ്റ് നെറ്റിമേട് ഡിവിഷനിലെ തൊഴിലാളി കെ. ഗണേശന്‍ (48) ആണു മരിച്ചത്. 30-11-2020 ന് ഇദ്ദേഹത്തെ വേദനസംഹാരികൾ അമിതമായി ഭക്ഷിച്ച നിലയിൽ മൂന്നാര്‍ ടാറ്റാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ പരിശോധനയ്ക്ക് ശേഷം തിരിച്ചു വീട്ടിലെത്തിയെങ്കിലും രാത്രി വീണ്ടും വേദന കൂടി കുഴഞ്ഞു വീഴുകയായിരുന്നു.

തുടർന്ന് മൂന്നാറിലെ ആശുപത്രിയിലും പിന്നീടു കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും 5-12-2020 പുലര്‍ച്ചെ മരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →