തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് എ വിജയരാഘവന്‍. ഏത് ആളേയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് അധികാരമുണ്ട്. അതിനെ മറ്റുതരത്തില്‍ സിപിഎം കാണിന്നില്ല. ഒരാളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതുകൊണ്ട് അയാള്‍ കുറ്റവാളിയാകുന്നില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.
വികസനവും അപവാദവും തമ്മിലുളള ഏറ്റുമുട്ടലാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ നടക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമില്ലെന്ന് പറഞ്ഞ് ആളുകളെ പറ്റിക്കാനാണ് യുഡിഎഫിന്റെ ശ്രമം കെഎസ്എഫ് ഇ റെയ്ഡ് വിവാദം അടഞ്ഞ അദ്ധ്യായമാണ്. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയും പാര്‍ട്ടിയും വ്യക്തമാക്കിയിട്ടുണ്ട്.
പിണറായി വിജയനെതിരെ ബിജു രമേശിന്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിയെ വിലകുറച്ച് കാണിക്കാനുളള ചോദ്യത്തോട് പ്രതികരിക്കാനില്ല എന്നായിരുന്നു വിജയരാഘവന്റെ മറുപടി. ബിജുരമേശിന്റെ എല്ലാവെളിപ്പെടുത്തലുകളും അന്വേഷിക്കാനാവില്ല . മൂര്‍ത്തമായ ആരോപണങ്ങളില്‍ മാത്രമേ അന്വേഷണം സാധ്യമാവൂ. കെവി ഗണേഷ്‌കുമാര്‍ ഇടതുപക്ഷത്തെ മികച്ച എംഎല്‍എ ആണ്. മറ്റുകാര്യങ്ങളെക്കുറിച്ച അറിയില്ല. അറിയാത്ത കാര്യങ്ങളെക്കുറിച്ച പറയാനില്ലെന്നും വിജയരാഘവന്‍ അഭിപ്രായപ്പെട്ടു.