സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയത് സ്വകാര്യ സ്ഥാപനത്തെ , സ്വപ്‌ന സുരേഷിന്റെ ഐടി വകുപ്പിലെ നിയമനത്തില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയം.

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ ഐടി വകുപ്പിലെ നിയമനത്തില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയം. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എന്‍ഐസിയെ ഒഴിവാക്കി സ്വകാര്യ സ്ഥാപനത്തേയാണ് സ്വപ്‌നയുടെ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയത് എന്ന് കണ്ടെത്തി.

ഐടി വകുപ്പിന് കീഴില്‍ സ്‌പേസ് പാര്‍ക്കില്‍ സ്വപ്‌ന സുരേഷിനെ നിയമിച്ചതിനെ കുറിച്ചുള്ള കേസിൽ കന്റോണ്‍മെന്റ്‌ പോലീസാണ് അന്വേഷണം നടത്തുന്നത്. ഇതേ തുടർന്ന് സ്വപ്‌ന സുരേഷിന്റെ സര്‍ട്ടിഫിക്കറ്റ് പരിശോധന കൃത്യമായ രീതിയിലല്ല നടന്നതെന്ന് വ്യക്തമാകുകയായിരുന്നു.

സ്വപ്‌നയുടെ സര്‍ട്ടിഫിക്കറ്റും പശ്ചാത്തലവും അന്വേഷിച്ചത് KNOWY എന്ന സ്വകാര്യ എച്ച്.ആര്‍ സ്ഥാപനമാണ് എന്നാണ് കണ്ടെത്തൽ . ഈ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കേണ്ടത് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്ററാണ്. സ്വപ്‌നയുടെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് അറിഞ്ഞു കൊണ്ടുള്ള ഗൂഢാലോചനയാണോ ഇതിന് പിന്നിലെന്നാണ് പോലീസ് അന്വേഷിക്കുന്നത്. കോടതിയെ സമീപിച്ച് സ്വപ്നയെ ചോദ്യം ചെയ്യാനുള്ള നടപടികൾ പോലീസ് വേഗത്തിലാക്കും. സ്വപ്ന ജോലി ലഭിക്കാനായി ഹാജരാക്കിയ വ്യാജ ബി കോം സര്‍ട്ടിഫിക്കറ്റ് പോലീസ് കണ്ടെത്തിയിട്ടില്ല

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →