മരുന്ന് മാറി നല്‍കി: ശരീരം മുഴുവന്‍ മുടി വളര്‍ന്ന് കുട്ടികള്‍

സ്‌പെയിന്‍: വയറിലെ അസ്വസ്ഥതകള്‍ക്കുള്ള മരുന്നിനുപകരം ഹെയര്‍ റിസ്റ്റോറര്‍ തെറ്റായി നല്‍കിയതിനെത്തുടര്‍ന്ന് സ്‌പെയിനിലെ ഇരുപത് കുട്ടികളുടെ ശരീരത്തിലുടനീളം മുടി വളരുന്നു. തെറ്റായി ലേബല്‍ ചെയ്ത സിറപ്പുകള്‍ ഫാര്‍മസികളില്‍ എത്തിച്ചതിനെ തുടര്‍ന്നാണ് ഇത് സംഭവിച്ചത്, കൊച്ചുകുട്ടികളുടെ മുടി മൂടിയ ചര്‍മ്മം കാണിക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

അതേസമയം, സംഭവത്തില്‍ കുട്ടികളുടെ മാതാപിതാക്കള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്.കഴിഞ്ഞ ജൂലൈയിലാണ് സംഭവം നടന്നത്. എന്നാല്‍ മരുന്ന് നല്‍കിയ ലബോറട്ടറി അടച്ചുപൂട്ടാന്‍ ഉത്തരവിടുന്നതിനും എല്ലാ മരുന്നുകളും തിരിച്ചുവിളിക്കുന്നതിനും അധികാരികള്‍ക്ക് രണ്ട് മാസത്തിലധികം സമയമെടുത്തു.

Share
അഭിപ്രായം എഴുതാം