ആലപ്പുഴ: ഗര്‍ഭിണിയായ പശുവിനെ മോഷ്ടിച്ച് കശാപ്പ് ചെയ്ത് ഇറച്ചിയാക്കി വിറ്റ സംഘം പോലീസ് പിടിയിലായി. കേസിലെ ഒന്നാം പ്രതി കക്കാഴം കമ്പി വളപ്പില്‍ അനീഷ് , ആലപ്പുഴ വെളളക്കിണര്‍ തപാല്‍ പറമ്പില്‍ കബി, കക്കാഴം പുതുവല്‍വീട്ടില്‍ ഹാരിസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് വഴിച്ചേരി ചാവടി വീട്ടില്‍ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ വാടകയ്ക്ക് താമസിക്കുന്ന സിദ്ദിക്ക് ,ഇയാളുടെ സുഹൃത്തുക്കളായ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പുതുവല്‍ വീട്ടില്‍ അന്‍സില്‍, കക്കാഴം കമ്പിവളപ്പില്‍ ദേവന്‍ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
ഒരാഴ്ച മുമ്പ് പുലെര്‍ച്ചയായിരുന്നു പ്രതികള്‍ പശുവിനെ മോഷ്ടിച്ചത്. പുന്നപ്ര തെക്ക് പഞ്ചായത്ത് ഏഴാാം വാര്‍ഡ് പത്തില്‍ ചിറ വീട്ടില്‍ കുഞ്ഞുമോന്റെ നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ നിന്ന് ജഴ്‌സി ഇനത്തില്‍ പെട്ട എട്ടുമാസം ഗര്‍ഭിമിയായ പശുവിനെയാണ് മൂന്നുപേര്‍ ചേര്‍ന്ന് അഴിച്ചുകൊണ്ടുപെയത്.
തുടര്‍ന്ന് ഇവര്‍ പശുവിനെ അനീഷിന്റെ പുറക്കാടുളള അറവ് ശാലയിലെത്തിച്ച് കശാപ്പ് ചെയ്ത് വില്‍ക്കുകയായിരുന്നു. എട്ടുമാസങ്ങള്‍ക്കുമുമ്പ് 25,500 രൂപക്കാണ് കുഞ്ഞുമോന്‍ പശുവിനെ വാങ്ങിയത്. കാറിലെത്തിയ ഇവര്‍ വഴിവിളക്കുകള്‍ അണച്ചശേഷമാണ് പശുവിനെ കടത്തി കൊണ്ടുപോയത്.

