കെഎസ്എഫ് ഇ യുടെ വഴിവിട്ട ഇടപാടുകള്‍ പുറത്തുവരുന്നു, ആസ്ഥാന മന്ദിരം മോടിപിടിപ്പിക്കാന്‍ ചെലവിട്ടത് 17 കോടി രൂപ

തൃശൂര്‍: വിജിലന്‍സ് പരിശോധനയില്‍ വിവാദമായ കെഎസ്എഫ് ഇ യുടെ വഴിവിട്ട ഇടപാടുകളും ചെലവുകളും കുടുതല്‍ പുറത്തുവരുന്നു. ആധുനീക വത്ക്കരണത്തിന്റെ ഭാഗമായി ആസ്ഥാന മന്ദിരമായ തൃശൂരിലെ ഭദ്രത മോടിപിടിപ്പിച്ചത് 17 കോടി രൂപയ്ക്ക്. പുതിയ കെട്ടിടം നിര്‍മ്മിക്കാവുന്ന തുക മുടക്കി പഴയത് നവീകരിക്കുന്നതില്‍ എതിര്‍പ്പുയര്‍ന്നെങ്കിലും അത് വകവെയ്ക്കാതെയായിരുന്നു പ്രവര്‍ത്തനം.

ഇപ്പോള്‍ ഇഡിയുടെ അടക്കം അന്വേഷണ പരിധിയില്‍ വരുന്ന ഊരാളുങ്കല്‍ സൊസൈറ്റിയാണ് നവീകരണം നടത്തിയത്. ആസ്ഥാന മന്ദിരം കാലഘട്ടത്തിനനുസരിച്ച് നവീകരിക്കണമെന്ന് ബോര്‍ഡിന്റെ 2017ലെ യോഗ തീരുമാനമാണ് ഭദ്രതയുടെ നവീകരണം. കെട്ടിടത്തിന് ബലക്ഷയം റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ കമ്പനിയുടെ മൊത്തതിലുളള റീ ബ്രാന്‍ഡിംങ്ങിന്റെ ഭാഗമായി ആസ്ഥാന മന്ദിരത്തിന്റെ നവീകരണത്തിനാണ് പൊതുമരാമത്ത് വകുപ്പിന്റെ റിപ്പോര്‍ട്ട് തേടിയത്.

10 ലക്ഷത്തോളം രൂപയാണ് ഇതിന്റെ നവീകരണത്തിന് കണ്‍സല്‍ട്ടന്‍സിക്ക് നല്‍കിയത്. എഞ്ചിനീയറിംഗ് കോളേജായിരുന്നു പ്ലാന്‍ തയ്യാറാക്കുന്നതുള്‍പ്പടെ ചെയ്തത്. 17.36 കോടിയാണ് എസ്റ്റിമേറ്റനുസരിച്ച ചെലവിട്ടത്. കൂടാതെ മറ്റ് ചെലവുകളുമുണ്ട് . രണ്ടുകോടിയിലധികം ഈ വകയിലും ചെലവായി.

Share
അഭിപ്രായം എഴുതാം