ഡിസംബർ 8 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കർഷക സംഘടനകൾ, ശനിയാഴ്ച രാജ്യവ്യാപകമായി നരേന്ദ്ര മോദിയുടെ കോലം കത്തിക്കും

ന്യൂഡൽഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ എട്ടിന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷകസംഘടനകള്‍. പ്രക്ഷോഭ പരിപാടികള്‍ ശക്തമാക്കാനാണ് കര്‍ഷക സംഘടനകളുടെ തിരുമാനം.

ഡല്‍ഹിയിലേക്കുള്ള എല്ലാ റോഡുകളും തടഞ്ഞ് ശക്തമായ പ്രതിഷേധപരിപാടികള്‍ക്കാണ് കര്‍ഷകര്‍ ആഹ്വാനം ചെയ്തിട്ടുള്ളത്. ടോള്‍ ബൂത്തുകള്‍ കേന്ദ്രീകരിച്ചും പ്രതിഷേധം സംഘടിപ്പിക്കും. ബന്ദിന്റെ ഭാഗമായി ശനിയാഴ്ച(05/12/20) രാജ്യവ്യാപകമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിക്കുമെന്നും സംഘടനകൾ പ്രഖ്യാപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →